അടുത്തിടെ ഏതോ ഒരു ഞാൻ
കാറ്റിനൊപ്പം പറക്കുന്നുണ്ട്
വനത്തിലെ കിളികളോടൊപ്പം പാടുന്നുണ്ട്
അടുത്തിടെ ഏതോ ഒരു ഞാൻ
സ്വപ്നങ്ങളിൽ മഞ്ഞിനേയും മണ്ണിനെയും ചുംബിക്കുന്നുണ്ട്
പർവ്വതങ്ങളിൽ ഉന്മാദത്തിന്റെ പായൽ മേത്ത വിരിച്ചു മയങ്ങുന്നുണ്ട്
അടുത്തിടെ ഏതോ ഒരു ഞാൻ
കടലാഴങ്ങളിലെ ചിപ്പികളിൽ നിശ്വാസങ്ങൾ നിറക്കുന്നുണ്ട്
മുടിയിഴകളിൽ മേഘങ്ങളേ കെട്ടിയിട്ടു തട്ടി കളിക്കുന്നുണ്ട്
അടുത്തിടെ ഏതോ ഒരു എന്നെ
പല ദേശങ്ങളിലായി നഷ്ടപെട്ടിരിക്കുന്നു
കണ്ടു കിട്ടണ്ടവർ , തിരഞ്ഞുചെന്നാലും .