Tuesday, February 23, 2016

ഇനിയുള്ള ലോകം മൌനം പരിചയാക്കിയാവരുടെതാവുമ്പോൾ
വ്യവസ്ഥാപിത ജയങ്ങൾ അവരിലേക്ക്‌ മാത്രം ചായുന്നു


"തോറ്റ ജനത", "വേദനകളുടെ സൗന്ദര്യാരാധകർ"
എന്നീ കാല്പനിക വിളിപ്പെരുള്ളവർ ;
കലർപ്പില്ലാത്ത സ്വാതന്ത്ര്യത്തിനോടും,ഉപാധികളില്ലാത്ത സ്നേഹങ്ങളോടും
മാത്രം സന്ധി ചേരുന്നവർ

നക്ഷത്രങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടിവർ
നിഴലുകളിൽ നിന്നുള്ള വിമോചന സാധ്യതാ ശ്രമങ്ങളിൽ മുഴുകും



നിശബ്ദ രാജാവിന്റെ പട്ടാളം അപ്പോളും
ആത്മരതിക്കാരുടെ കൂട്ടായ്മകൾ സൃഷ്ടിക്കുന്ന തിരക്കിൽ
വെല്ലുവിളികളെ ആശങ്കകൾ എന്നും
ആശങ്കകളെ തോൽവിയെന്നും
തോൽവിയെന്നാൽ മരണമെന്നും നിർവ്വചനങ്ങൾ നൽകിക്കൊണ്ടെയിരിക്കും