Friday, November 14, 2014

നുറുങ്ങി തകർന്ന ആത്മാവിന്റെ കഷ്ണങ്ങളൊക്കെ
വാരി പെറുക്കി ഒരു തോണീലിട്ട് തനിയെ തുഴഞ്ഞു പോയി
ഏതേലും ഒന്നല്ല ഒരു കര സ്വന്തായിട്ട്‌ ഉണ്ടാക്കണം
എന്നിട്ടോ ??
ചിരിക്കു ചുണ്ടീന്നു വിട്ടു പോവാൻ മടി തോന്നുംവിധം ചിരിക്കണം
ആ മുറിഞ്ഞ കഷ്ണങ്ങളെണ്ടല്ലോ, അതൊക്കെ ഇപ്പൊ ശലഭങ്ങൾ ആയി മാറീട്ടെണ്ടാവും
സ്വപ്നങ്ങളെ നക്ഷത്രങ്ങളിൽ ഒട്ടിച്ചു വെച്ച് മാനം നോക്കി കിടക്കൂ,
മിന്നാമിനുങ്ങുകൾ ഉണ്ടിപ്പോ നിന്നെ ഉമ്മ വെച്ചുറക്കാൻ
തുമ്പി പെണ്ണെ... നിറങ്ങളൊക്കെയും വാരി പൂശി കൊണ്ട് പറക്കാം..
ലേബൽ : ഒരു ആത്മഗതാഗതം

Wednesday, October 22, 2014

മനസ്സിൽ അപൂർണമായ ചിന്തകൾ കയറി കൂടുന്ന നിമിഷങ്ങളുണ്ട്
ചിലത് ഉണങ്ങാത്ത മുറിവിലെ പച്ച ഞരമ്പിൽ തോടും പോലെ വേദനിപ്പിച്ചു കളയും,
വേറെ ചിലത് മാനത്തൂന്നു കടലിലേക്ക്‌ ഒലിച്ചിറങ്ങിയ സുലൈമാനിച്ചുവപ്പു പോലെ കൊതിപ്പിച്ചു അടുപ്പിക്കും.
ചിലതിനു അറ്റം കാണിക്കാതെ മനസ്സ് കുഴപ്പിക്കുന്ന അനന്തതയും
ചിന്തകളൊക്കെ കൂട്ടി പെറുക്കി ഒരു സ്വപ്ന സാഹിത്യം രചിക്കാൻ തോന്നും ചിലപ്പോ
അക്ഷരങ്ങളോടുള്ള പ്രണയം മാത്രമാണ് തടസ്സം .
ചിന്തകൾക്ക് നിറവും താളവും വരുമ്പോളാവണം സ്വപ്നങ്ങളായി പരിണമിക്കുന്നത് .

Sunday, October 19, 2014

"നന്ത്യാർവട്ടം , മുല്ലപ്പൂതണുപ്പ് , ഡയറി , അക്ഷരം , ഞാൻ"
പിന്നെ ?
"ഗുൽമോഹർ , വിപ്ലവം , ചുവപ്പ് ,കാല്പനികം , അവൻ".
ന്നിട്ടോ ?
"രാത്രി , ഇരുട്ട്
ഇരുട്ട്
ഇരുട്ട്
പിന്നേം ഇരുട്ട് "
ഉം ..പിന്നെ ?
"അക്ഷരം , യാത്ര , മേഘം , കടൽ , മഴ , ഭ്രാന്ത് , രാത്രി ,ഞാൻ"
ഇനിയൊ ?
"യാത്ര , നിലാവ് , കടൽ , നക്ഷത്രം ,തീവണ്ടിശബ്ദം , നീ "
ഇനി ?
" ........ "

Monday, July 21, 2014

അടുത്തിടെ ഏതോ ഒരു ഞാൻ
കാറ്റിനൊപ്പം പറക്കുന്നുണ്ട്
വനത്തിലെ  കിളികളോടൊപ്പം പാടുന്നുണ്ട്

അടുത്തിടെ ഏതോ ഒരു ഞാൻ
സ്വപ്നങ്ങളിൽ മഞ്ഞിനേയും മണ്ണിനെയും ചുംബിക്കുന്നുണ്ട്
പർവ്വതങ്ങളിൽ  ഉന്മാദത്തിന്റെ പായൽ മേത്ത വിരിച്ചു മയങ്ങുന്നുണ്ട്

അടുത്തിടെ ഏതോ ഒരു ഞാൻ
കടലാഴങ്ങളിലെ ചിപ്പികളിൽ നിശ്വാസങ്ങൾ നിറക്കുന്നുണ്ട്
മുടിയിഴകളിൽ മേഘങ്ങളേ കെട്ടിയിട്ടു തട്ടി കളിക്കുന്നുണ്ട്

അടുത്തിടെ ഏതോ ഒരു എന്നെ
പല ദേശങ്ങളിലായി നഷ്ടപെട്ടിരിക്കുന്നു
കണ്ടു കിട്ടണ്ടവർ , തിരഞ്ഞുചെന്നാലും .






Sunday, May 18, 2014

ഇത്തിരി ഭ്രാന്ത് ഉണ്ടോ  എടുക്കാൻ
ഉന്മാദത്തിൽ നനച്ചെടുത്തത്,
വന്യതകളുടെ നിറങ്ങൾ ഉള്ളത്,
സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ തുന്നിയത്.

Have you got some Insanity to spare
Soaked in Madness
Coloured with Wilderness
Cobbled with the Feathers of Freedom.

Tuesday, February 11, 2014


ഒട്ടും വശം ഇല്ലാതിരുന്ന മൌനത്തിന്റെ ഭാഷ ഇപ്പൊ നന്നായിട്ട് വഴങ്ങുന്നുണ്ട്