ആത്മാംശങ്ങൾ കൊടുത്ത് ഒരു "വാക്ക്" ഉണ്ടാക്കി
കുപ്പീലിട്ടു മുറുക്കി അടച്ചു വെച്ചു
തുറന്നാൽ കവിതയോ കത്തോ ആയി മാറും
രാത്രിയാവാൻ കാത്തിരുന്നു
നിലാവ് വന്നു , നക്ഷത്രങ്ങളും
നിലാവിന് കൊടുത്തു
കല്ല് കടിയെന്നു പറഞ്ഞു മടക്കി
നക്ഷത്രങ്ങളെ കാണിച്ചു
ചിമ്മുന്നില്ലെന്നു പറഞ്ഞു കളിയാക്കി
നിലാവിനെ കടലു കുടിച്ചു വറ്റിച്ചു
നക്ഷത്രങ്ങളെ കാറ്റ് പെറുക്കി കളഞ്ഞു
"വാക്ക്" തനിയെ കുപ്പി തുറന്നൊരു
മേഘത്തിന്റെ ഉച്ചീല് കേറിയിരുന്നു
ചുക്കീം ,ചുളിഞ്ഞും , വലിഞ്ഞും ,നിറഞ്ഞും
മേഘം ഇ..ങ്ങനെ ..പോവുമ്പോ
ഒരു ചെറിയ പുഴ , വലിയ മല
ചെറിയ കാട് , വലിയ പാറ
മേഘത്തിന്റെ ഉച്ചീന്നു വാക്ക് ഒരൊറ്റ ചാട്ടം
മലെലേക്ക്
അവിടുന്നുരുണ്ടുരുണ്ട് പുഴെലേക്ക്
അവിടുന്ന് ഒഴുകിയൊഴുകി കാട്ടിലേക്ക്
അവിടുന്ന് പറന്നു പറന്നു പാറേലേക്ക്
അപ്പൊ ദാ..
കുപ്പീം മേഘോം പാറപ്പുറത്തിരുന്നു കുമ്മി കളിക്കണു
കളീടെ ഇടേല് ഓടി കേറിയ വാക്ക് കാലുളുക്കി താഴെ വീണു
അവിടുന്ന് ഞൊണ്ടി ഞൊണ്ടി പായേലിരുന്നു
കാലു തിരുമ്മി തിരുമ്മി ഉറങ്ങി പോയി
കണ്ണ് തുറന്നപ്പളോ...!!!
പുഴേം മലേം കാടും പാറേം കൂടെ കുപ്പീടെ ഉള്ളില്
മേഘം ഓടി വന്നു 'വാക്കിനേം' കുപ്പീലാക്കി
മാനത്തിന്റെ അറ്റത്തേക്ക് കൊണ്ടോയി
കുപ്പീടെ ഉള്ളീന്ന് ഇറങ്ങി വന്ന 'വാക്കിപ്പോ' പാട്ടായി മാറി
ചിമ്മി ചിമ്മി ,
കിണുങ്ങി കിണുങ്ങി
ഒഴുകി ഒഴുകി
എവിടെയോ എവിടെയോ നടക്കണു ...
കുപ്പീലിട്ടു മുറുക്കി അടച്ചു വെച്ചു
തുറന്നാൽ കവിതയോ കത്തോ ആയി മാറും
രാത്രിയാവാൻ കാത്തിരുന്നു
നിലാവ് വന്നു , നക്ഷത്രങ്ങളും
നിലാവിന് കൊടുത്തു
കല്ല് കടിയെന്നു പറഞ്ഞു മടക്കി
നക്ഷത്രങ്ങളെ കാണിച്ചു
ചിമ്മുന്നില്ലെന്നു പറഞ്ഞു കളിയാക്കി
നിലാവിനെ കടലു കുടിച്ചു വറ്റിച്ചു
നക്ഷത്രങ്ങളെ കാറ്റ് പെറുക്കി കളഞ്ഞു
"വാക്ക്" തനിയെ കുപ്പി തുറന്നൊരു
മേഘത്തിന്റെ ഉച്ചീല് കേറിയിരുന്നു
ചുക്കീം ,ചുളിഞ്ഞും , വലിഞ്ഞും ,നിറഞ്ഞും
മേഘം ഇ..ങ്ങനെ ..പോവുമ്പോ
ഒരു ചെറിയ പുഴ , വലിയ മല
ചെറിയ കാട് , വലിയ പാറ
മേഘത്തിന്റെ ഉച്ചീന്നു വാക്ക് ഒരൊറ്റ ചാട്ടം
മലെലേക്ക്
അവിടുന്നുരുണ്ടുരുണ്ട് പുഴെലേക്ക്
അവിടുന്ന് ഒഴുകിയൊഴുകി കാട്ടിലേക്ക്
അവിടുന്ന് പറന്നു പറന്നു പാറേലേക്ക്
അപ്പൊ ദാ..
കുപ്പീം മേഘോം പാറപ്പുറത്തിരുന്നു കുമ്മി കളിക്കണു
കളീടെ ഇടേല് ഓടി കേറിയ വാക്ക് കാലുളുക്കി താഴെ വീണു
അവിടുന്ന് ഞൊണ്ടി ഞൊണ്ടി പായേലിരുന്നു
കാലു തിരുമ്മി തിരുമ്മി ഉറങ്ങി പോയി
കണ്ണ് തുറന്നപ്പളോ...!!!
പുഴേം മലേം കാടും പാറേം കൂടെ കുപ്പീടെ ഉള്ളില്
മേഘം ഓടി വന്നു 'വാക്കിനേം' കുപ്പീലാക്കി
മാനത്തിന്റെ അറ്റത്തേക്ക് കൊണ്ടോയി
കുപ്പീടെ ഉള്ളീന്ന് ഇറങ്ങി വന്ന 'വാക്കിപ്പോ' പാട്ടായി മാറി
ചിമ്മി ചിമ്മി ,
കിണുങ്ങി കിണുങ്ങി
ഒഴുകി ഒഴുകി
എവിടെയോ എവിടെയോ നടക്കണു ...
No comments:
Post a Comment